കാസര്‍കോട് വികസന പാക്കേജില്‍ കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജില്‍്ഉള്‍പ്പെടുത്തി 29 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. നാല് നിലകളില്‍ 6600ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലും 4819 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഒമ്പത് നിലകളിലുള്ള അധ്യാപകരുടെ ക്വാര്‍ട്ടേഴ്സുമാണ് മെഡിക്കല്‍ കോളേജ് പാര്‍പ്പിട സമുച്ചയം പണിയുന്നത്. 170 വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിയും. പാര്‍പ്പിട സമുച്ചയത്തിന് പുറത്തേക്കുള്ള ജലവിതരണത്തിനും ഓവുചാലുകള്‍ക്കുമായി 64 ലക്ഷം രൂപയും ഹോസ്റ്റലിലേക്കുള്ള ജലവിതരണത്തിനും സാനിറ്റേഷനുമായി 68ലക്ഷവും ക്വാര്‍ട്ടേഴ്സിലേക്ക് 74 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്

Leave Comment