വീടുകളിൽ ദേശീയ പതാക : എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

Spread the love

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക് ആദരവ് അർപ്പിക്കുന്നതിനും സ്‌നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ എല്ലാവരും പങ്കാളികളാകണം. വീടുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണം. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചും ജനനൻമയും സുസ്ഥിര വികസനവും ഉറപ്പാക്കിയും നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author