ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ജയിലിലെ അന്തേവാസികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനായി ‘നേര്‍വഴി കളിയും ചിരിയും’ പരിപാടി നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍, സ്നേഹിത ജനറല്‍ ഹെല്‍പ് ഡെസ്‌ക്, ഔട്ട് റീച്ച് സെന്റര്‍ എന്നിവ ചേര്‍ന്നാണ് പരിപാടി നടത്തിയത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല റീജനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.വി.മുകേഷ് അധ്യക്ഷത വഹിച്ചു. എഡിഎംസി പ്രകാശന്‍ പാലായി, ജില്ലാ പ്രോഗ്രാം മാനേജര്‍ അര്‍ജുന്‍ പ്രസാദ്, സ്നേഹിത കൗണ്‍സിലര്‍ ഇ.ശോഭന, ജയില്‍ ഓഫിസര്‍മാരായ എ.വി.പ്രമോദ്, എം.വി.സന്തോഷ് കുമാര്‍, കെ.ജി.രാജേന്ദ്രന്‍, ജയില്‍ സൂപ്രണ്ട് കെ.വേണു എന്നിവര്‍ സംസാരിച്ചു.

Leave Comment