തിരുവനന്തപുരം : കര്‍ഷക ദിനത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഫെഡറൽ ബാങ്കിന്റെ ആദരവ്. 75 കര്‍ഷകരെയാണ് ആദരിക്കുന്നത്. ഒരാൾക്ക് പതിനായിരം രൂപയുടെ സ്നേഹസമ്മാനവും ബാങ്ക് നൽകുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് തെരഞ്ഞെടുത്ത കര്‍ഷകര്‍ക്കാണ് ഈ ആദരവ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ 7.50 ലക്ഷം രൂപയുടെ ചെക്ക് ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണല്‍ മേധാവിയുമായ രഞ്ജി അലക്‌സ് കൃഷി മന്ത്രി പി പ്രസാദിനു കൈമാറി കൈമാറി.
‘സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി ഒട്ടനവധി പദ്ധതികളാണ് ഫെഡറല്‍ ബാങ്ക് നടപ്പിലാക്കുന്നത്. അതിലൊന്നാണ് കേരളത്തിന്റെ സമൃദ്ധിയ്ക്കും പുരോഗതിക്കും തങ്ങളുടേതായ പങ്കു വഹിക്കുന്ന പ്രിയപ്പെട്ട 75 കര്‍ഷക സുഹ്യത്തുക്കളെ ആദരിക്കാന്‍ തീരുമാനിച്ചത്. ഇങ്ങനെയൊരു അവസരം ഒരുക്കിത്തന്ന കേരള സര്‍ക്കാരിനും കൃഷി വകുപ്പിനും കൃതജ്ഞതകള്‍ അറിയിക്കുന്നു,’ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ബാങ്കിങ് വിഭാഗം മേധാവി നന്ദകുമാര്‍ വി പറഞ്ഞു.
ഫെഡറല്‍ ബാങ്ക് നടത്തി വരുന്ന ജോയ് ഓഫ് ഫ്രീഡം ആഘോഷങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത് . ഇതിന്റെ ഭാഗമായി 75000 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിത്തു കാര്‍ഡുകള്‍ വിതരണം ചെയ്തു. 75 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്കുള്ള ആദരം, 75 പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, സമൂഹ മാധ്യമങ്ങള്‍ മുഖേന സാമ്പത്തിക സാക്ഷരതാ പ്രചാരണം തുടങ്ങിയവയും സംഘടിപ്പിച്ചു.
PHOTO: കര്‍ഷകദിനത്തോടനുബന്ധിച്ച് 75 കർഷകർക്ക് ഫെഡറല്‍ ബാങ്ക് നൽകുന്ന സ്നേഹസമ്മാനത്തിൻ്റെ ചെക്ക്, ബാങ്കിൻ്റെ വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണല്‍ മേധാവിയുമായ രഞ്ജി അലക്‌സ് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവരുടെ സാന്നിധ്യത്തിൽ കൃഷി മന്ത്രി പി പ്രസാദിന് കൈമാറുന്നു. എംഎൽഎ വി കെ പ്രശാന്ത്, നടൻ ജയറാം എന്നിവർ സമീപം.
Report : Anju V Nai (Accounts Manager)