ഒഐസിസി യുഎസ്എ: “ആസാദി കി ഗൗരവ്” സ്വാതന്ത്ര്യ ദിനാഘോഷം അവിസമരണീയമായി

Spread the love

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്‌എ (ഒഐസിസി യുഎസ്എ) യുടെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം കുറിച്ച് കൊണ്ട് ‘സൂം’ പ്ലാറ്റ് ഫോമിൽ നടത്തിയ ” ആസാദി കി ഗൗരവ് ” വ്യത്യസ്തവും വേറിട്ടതുമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം 8:30 (ന്യൂയോർക് സമയം) ന് ചടങ്ങുകൾ ആരംഭിച്ചു.

ന്യൂയോർക്കിൽ നിന്നും പ്രശസ്ത സംഗീതജ്ഞനായ പ്രൊഫ.സാധക അലക്സാണ്ടറും ടീമും പാടിയ ദേശഭക്തി ഗാനം വന്ദേമാതരത്തോടെയായിരുന്നു ആഘോഷത്തിന്റെ തുടക്കം.തുടർന്ന് നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് ബേബി മണക്കുന്നേലിന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു.

തുടർന്ന് പുതു തലമുറയുടെ പ്രതീകമായ സ്റ്റെഫിൻ മനോജ് ന്യൂയോർക്കിൽ നിന്നും ഇന്ത്യൻ ദേശീയഗാനം ‘ജനഗണമന’ ശ്രുതിമധുരമായി പാടി.

ദേശീയഗാനത്തിനു ശേഷം ഇന്ത്യൻ സ്വാതന്ത്ര്യതിന്റെ ചരിത്രവും സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്കാളിത്തവും മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയ മഹാരഥന്മാരുടെ ജീവിതവും ജയിലനുഭവങ്ങളുമൊക്കെ വിവരിച്ചുകൊണ്ട് വിവിധ രാഷ്ട്രീയനേതാക്കൾ നൽകിയ പ്രഭാഷങ്ങണൾ “ആസാദി കി ഗൗരവ് ” സമ്മേളനത്തെ അവിസമരണീയമാക്കി.

കർണാടകയിൽ നിന്നും എഐസിസി സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ് എംഎൽഎ, റോജി എം ജോൺ എംഎൽഎ, കേരളത്തിൽ നിന്നും മൂവാറ്റുപുഴ എംഎൽഎ ഡോ.മാത്യു കുഴൽനാടൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള തുടങ്ങിയവരായിരുന്നു ചരിത്ര വിശകലനം നടത്തി സ്വാതന്ത്ര്യ ദിനാശംസകൾ നൽകിയത്.

ഒഐസിസി യൂഎസ്‍എ നാഷണൽ വൈസ് ചെയർമാന്മാരായ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ, കളത്തിൽ വർഗീസ്, ജോബി ജോർജ് എന്നിവർ ആശംസകൾ നേർന്നു.

സാം ശിവ അവതരിപ്പിച്ച ഹിന്ദി ദേശഭക്തി ഗാനം, ന്യൂയോർക്ക് നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച ഭരതനാട്യം “ജതിസ്വരം’ എന്നിവ ആഘോഷത്തെ മികവുറ്റതാക്കി. മറ്റു നിരവധി ദേശഭക്തി ഗാനങ്ങളും സ്വാതന്ത്ര്യ ചരിത്ര ഡോക്യൂമെന്ററികളും ‘ആസാദി കി ഗൗരവി’ നെ കൂടുതൽ ധന്യമാക്കി.

നാഷനൽ വൈസ് ചെയർമാൻ സജി എബ്രഹാം നന്ദി പ്രകാശിപ്പിച്ചു.

ടെക്നിക്കൽ സപ്പോർട്ട് ടീമിനെ സൗത്ത് റീജിയൻ ഐടി ചെയർമാൻ ഷിബു പുല്ലമ്പള്ളിൽ (ഡാളസ്) നയിച്ചു.

ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സൗത്തേൺ റീജിയൻ വനിതാ വിഭാഗം ചെയർ ഷീല ചെറു എന്നിവർ എംസി മാരായി പരിപാടികൾ നിയന്ത്രിച്ചു.

രണ്ടു മണിക്കൂർ നീണ്ടു നിന്ന ആഘോഷങ്ങൾക്ക് 100 ൽ പരം ആളുകൾ തത്സമയം പങ്കെടുത്തപ്പോൾ നൂറുകണക്കിന് ആളുകൾ ഫേസ്ബുക്, യുട്യൂബ് ലൈവ് വഴി തത്സമയം വീക്ഷിച്ചു.

റിപ്പോർട്ട് : പി.പി. ചെറിയാൻ
നാഷണൽ മീഡിയ കോർഡിനേറ്റർ

Author