വിതുര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുൻകൂട്ടിയറിയിക്കാതെ സന്ദർശനം നടത്തി. ആശുപത്രി ജീവനക്കാരുമായും

രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി ആശയവിനിമയം നടത്തി. ക്രമക്കേടുകൾ കണ്ടെത്തി. പല ഡോക്ടർമാരും ഒപ്പിടാത്തവരുണ്ട്. ചില ഡോക്ടർമാർ ദിവസങ്ങളോളം ഒപ്പിടാത്തവരുണ്ട്. ജി. സ്റ്റീഫൻ എം എൽ എ യുടെ നിർദേശ പ്രകാരമാണ് മന്ത്രി സന്ദർശനം നടത്തിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave Comment