കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ആഗസ്റ്റ് 27-ന്‌ – ആനി സ്റ്റീഫന്‍

Spread the love

കാനഡയിലെ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മയായ CMNA യുടെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഗസ്റ്റ് മാസം 27-ാം തീയതി ശനിയാഴ്ച വൈകീട്ട് 6.30 PMനു മാവേലിയെ വരവേല്‍ക്കുന്നതോടെ ആരംഭിച്ചു. 9.30 PMനുള്ള ഓണസദ്യയോടെ സമാപിക്കും. ഇത്തവണത്തെ ഓണാഘോഷം St.Georgrios of Parumala Parish Hall, 6890 Professional Court, Mississaga യില്‍ വച്ച് നടത്തപ്പെടും.

കനേഡിയന്‍ പൊതുസമൂഹത്തിലെ നിറസാന്നിധ്യമായ സി.എം.എന്‍.എ.യുടെ ആരോഗ്യ, സാംസ്‌കാരിക, സാമൂഹിക, ആതുരസേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുള്ളവയാണ്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ കാനഡയിലെയും, കേരളത്തിലെയും ആളുകള്‍ക്ക് സാന്ത്വനം ഏകുവാന്‍ CMNAയ്ക്കു സാധിച്ചിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന പരമ്പരാഗത കേരള ശൈലിയില്‍ വേഷം ധരിച്ചു വരുന്ന കുട്ടികളില്‍ നിന്നും മത്സരത്തിലൂടെ ഓണകുറുമ്പന്‍, ഓണകുറുമ്പി, യുവാക്കളില്‍ നിന്നും ഓണതമ്പുരാന്‍, ഓണതമ്പുരാട്ടി പ്രായമായവരില്‍ നിന്നും ഓണത്തപ്പന്‍, ഓണത്തമ്മ എന്നിവരെ തിരഞ്ഞെടുത്തു സമ്മാനങ്ങള്‍ നല്‍കി ആദരിയ്ക്കും.
പുതുപുത്തന്‍ പരിപാടികളുമായി വര്‍ഷങ്ങളായി ഓണഘോഷം നടത്തുന്ന സി.എം.എന്‍.എ.യുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെയും കാനഡയിലെയും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഉപകരിക്കുന്നു.

കാനഡയിലെ നിരവധി രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗത്ത് ഉന്നത വ്യക്തികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു ആശംസകള്‍ അറിയിക്കും.

Author