മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ. കെഹേലിയ റംബൂക്ക് വെല്ലയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ആരോഗ്യ രംഗത്തും, ഉന്നത വിദ്യാഭ്യാസ മേഖലയിലും സഹകരണം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടന്നു. സാംസ്‌കാരിക വിനിമയത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു..
മുഖ്യമന്ത്രി ശ്രീലങ്കൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി