ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിഴിവ് 2022 സംസ്ഥാനതല ഓൺലൈൻ വീഡിയോ മത്സരത്തിൽ വിജയികളായവർക്ക് പുരസ്‌കാര വിതരണം നടത്തി. തിരുവനന്തതപുരം പി ആർ ചേമ്പറിൽ നടന്ന ചടങ്ങിൽ വകുപ്പ് ഡയറക്ടർ ജാഫർ മാലിക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഡീഷണൽ ഡയറക്ടർ കെ അബ്ദുൽ റഷീദ്, ഡെപ്യൂട്ടി ഡയറക് ടർ എസ് ആർ പ്രവീൺ, ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് സ്വദേശിനി ശ്രുതി ശ്രീശാന്ത് ഒന്നാം സ്ഥാനവും തിരുവനന്തപുരം സ്വദേശി പ്രദീപ് കുമാർ ടി പി, ആലപ്പുഴ സ്വദേശി ഗിരീഷ് കെ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 10 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

Leave Comment