ഹോർട്ടി സ്റ്റോർ’ പച്ചക്കറി വണ്ടി ജില്ലയിൽ പര്യടനം തുടങ്ങി

Spread the love

ഓണവിപണിയിൽ കുറഞ്ഞവിലയ്ക്കു പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപിന്റെ സഞ്ചരിക്കുന്ന ‘ഹോർട്ടി സ്റ്റോർ’ ജില്ലയിൽ ഓടിത്തുടങ്ങി. സെപ്റ്റംബർ ഏഴുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മൊബൈൽ ഹോർട്ടി സ്റ്റോറെത്തും. രാവിലെ ഒൻപതുമുതൽ വൈകിട്ട് ഏഴുവരെയാണു പ്രവർത്തനം.
ഇന്ന് (സെപ്റ്റംബർ 2) കോട്ടയം-ഏറ്റുമാനൂർ റോഡ്, മൂന്നിന് കഞ്ഞിക്കുഴി-പാമ്പാടി, നാലിനു കറുകച്ചാൽ-നെടുംകുന്നം-പൊൻകുന്നം, അഞ്ചിന് അയർക്കുന്നം-പാലാ റോഡ്, ആറിന് കോട്ടയം-ചിങ്ങവനം-കുറിച്ചി-കാവാലം, ഏഴിനു കോട്ടയം-കഞ്ഞിക്കുഴി-വടവാതൂർ-കലക്ട്രേറ്റ് എന്നിവിടങ്ങളിൽ പച്ചക്കറി വണ്ടിയെത്തും.