ഓണക്കിറ്റുകള്‍ 60% കടകളിലും കിട്ടാനില്ല.

തിരു:ഓണക്കാലത്ത് സബ്‌സിഡി നിരക്കില്‍ നല്‍കേണ്ട അരി നല്‍കാതെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .ബി പി എല്‍ കാര്‍ക്ക് നല്‍കേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല.
വെള്ളക്കാര്‍ഡ് കാര്‍ക്ക് നല്‍കേണ്ട 10 kg കിലോ അരിയില്‍ വെറും രണ്ട് കിലോ മാത്രമാണ് നല്‍കകുന്നത് അതാകട്ടെ അര കിലോ പച്ചരിയും മുക്കാല്‍ കിലോ

വീതം വെള്ള അരിയും പുഴക്ക് അരിയുമാണ് നല്‍കുന്നത് അതായത് രണ്ട് കിലോ അരി വാങ്ങാന്‍ മൂന്ന് സഞ്ചിയുമായി വേണം പോകാന്‍. ഓരോ മാസവും വിതരണം ചെയ്യുന്ന പത്ത് കിലോ അരി കഴിഞ്ഞ മാസം 8 കിലോ മാത്രമാണ് നല്‍കിയത് യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ മാസത്തിന്റെ ബാലന്‍സ് ആയ രണ്ട് കിലോയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത് ഓണമായിട്ട് പോലും ഈ മാസത്തെ 10 കിലോ അരി വിതരണം ചെയ്ത് തുടങ്ങിട്ടില്ല

ഇനി ഓണത്തിനു എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 കിലോ സ്‌പെഷ്യല്‍ അരി 70% റേഷന്‍ കടകളിലും കിട്ടാനില്ല സ്റ്റോക്ക് തീര്‍ന്നുവെന്നാണു കട ഉടമകള്‍ പറയുന്നത് ഓണമായിട്ട് പോലും ഇത്രയും ലാഘവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രി എല്ലാം നന്നായി നടക്കുന്നു എന്നാണു പത്രസമ്മേളനം നടത്തി ദിവസവും പറഞ്ഞ് കൊണ്ടിരിക്കുന്നത്
ഓണംപടി വാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഇനിയും കള്ളക്കളി തുടരാതെ ജനങ്ങള്‍ക്ക് അര്‍ഹമായ റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ ലഭ്യമാക്കാനുള്ള അടിയന്തിര നടപടി സ്വികരിക്കമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Leave Comment