തിരു: റാന്നിയിൽ പന്ത്രണ്ടു വയസ്സുകാരി പട്ടികടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ ധാർമിക ഉത്തരവാദിത്വം ആരോഗ്യ വകുപ്പുമന്ത്രിക്കെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .
സ്വന്തം ജില്ലയായിട്ടും സoഭവം മന്ത്രി ഗൗരവമായി എടുത്തില്ല. കടിയേറ്റശേഷം മൂന്നു വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനാവാഞ്ഞത് വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയo ജനിപ്പിക്കുന്നതാണ്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷവാക്സിൻ്റ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാൻ. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ എടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.