കൊളംബസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ തിരുനാൾ

Spread the love

ഒഹായോ : കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18 നു തീയതികളിൽ നടത്തും.

സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിക്കും. തുടർന്ന് ലദീഞ്ഞ്, കുർബാന.

പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 18 ന് ഉച്ചകഴിഞ്ഞു 3 ന് തിരുനാൾ പ്രദിക്ഷണം, ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് സെയിൻറ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ കാർമികത്വം വഹിക്കും. സെയിന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകും. തിരുനാൾ കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ വെച്ച് പൊതുമീറ്റിങ്ങും, കൾച്ചറൽ പ്രോഗ്രാമും , സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപനമാകും.

തിരുനാളിൻ്റെ നടത്തിപ്പിനായി ഫാദർ നിബി കണ്ണായി (പ്രീസ്റ് ഇൻ ചാർജ്), ഷിനൊ മാച്ചുവീട്ടിൽ ആൻ്റണി, മനോജ് അന്തോണി (ട്രസ്റ്റീമാര്‍), ഡിലിൻ ജോയി , അശ്വിൻ പാറ്റാനി(പെരുന്നാൾ ജനറൽ കണ്‍വീനര്‍മാര്‍), അരുൺ ഡേവിസ് (ക്വയര്‍), എബിൻ ജയിംസ് (ഫുഡ്) , ജീന ജോസഫ് (പ്രസുദേന്തി ആൻഡ് പ്രദക്ഷിണം), ജിഷ ജോസഫ് (ചർച്ച് ഡെക്കറേഷന്‍), ഐസക്ക് ഡൊമിനി (ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ ), ജിൻസൺ സാനി (ലിറ്റര്‍ജി ), ജോബി ജോസഫ് (ഔട്ട്‌ഡോര്‍ ഡെക്കറേഷന്‍ ആൻഡ് ഹാൾ സെറ്റപ്പ് ), നിജിത് സക്കറിയ മാത്യു (ലൈറ്റ് ആൻഡ് സൗണ്ട്), നിഷ ബാബു (ഇൻവിറ്റേഷൻ കമ്മിറ്റി), സാന്ദ്ര പാറ്റാനി (കൾച്ചറൽ ആൻഡ് പബ്ലിക് മീറ്റിങ്) എന്നിവരെ കമ്മിറ്റി ലീഡേഴ്‌സ്‌ ആയി തിരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച്ച തിരുനാള്‍ ദിനത്തില്‍ നടത്തപ്പെടും. തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നു.
എന്ന് പള്ളിക്കാര്യത്തിൽ നിന്ന് പ്രീസ്റ് ഇൻ ചാർജ് ഫാ. നിബി കണ്ണായി.

Author