ഒളിമങ്ങാത്ത ഓര്‍മകളുമായി കേരള വർമ്മ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

Spread the love

ഡാളസ് : തൃശൂര്‍ ശ്രീ കേരളവര്‍മ്മ 1974-77 ബി.എസ്. സി ഫിസിക്‌സ് ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം തൃശൂരില്‍ സംഘടിപ്പിച്ചു.

തൃശൂര്‍ മോത്തിമഹല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റ 3 ന് ഞായറാഴ്ച രാവിലെ 10 മുതല്‍ ആരംഭിച്ച വിദ്യാര്‍ത്ഥി സംഗമത്തില്‍ ഭാഭാ ആറ്റമിക് റിസർച്ച് മുൻ സയന്റിസ്റ്റ് രത്നകല സ്വാഗതമാശംസിച്ചു. ഈ കാലഘട്ടത്തിനുള്ളിൽ കാലയവനികക്കുള്ളിൽ മറഞ്ഞ സതീർത്ഥ്യരെ സ്മരിച്ചുകൊണ്ട് അമ്പാട്ട് രാമചന്ദ്രൻ പ്രസംഗിച്ചു.

തുടര്‍ന്ന് യു,എസ്.എ യില്‍ നിന്നും എത്തിച്ചേര്‍ന്ന പൂര്‍വവിദ്യാര്‍ത്ഥിയും പ്രമുഖ മാധ്യ മ പ്രവര്‍ത്തകനുമായ പി.പി. ചെറിയാന്‍ മുഖ്യ പ്രഭാഷണം നടത്തി. റിട്ട.പ്രൊഫസര്‍ സി. ഗോവിന്ദന്‍കുട്ടി, മുൻ കേരളവർമ കോളേജ് യൂണിയൻ ചെയര്മാൻ സണ്ണി, ,പ്രവീൺകുമാർ, ചന്ദ്രിക ,വിജയൻ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
.

സംഗമത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ഊഷ്മളമായ പൂര്‍വകാല സ്മരണകള്‍ പങ്കുവച്ചു. സുകുമാരൻ നന്ദി പ്രകാശിപ്പിച്ചു.

കെ.സി.രത്‌നകല, ആര്‍.അമ്പാട്ട്, ചന്ദ്രിക.എ. വിജയന്‍, ടി.വി.ശങ്കരനാരായണന്‍, അരുണ്‍, സുരേന്ദ്രന്‍, ശശിധരന്‍, സുകുമാരന്‍ എന്നിവർ നേതൃത്വം നൽകിയ പരിപാടിയുടെ എം സി ആയി ഇന്ദിര പ്രവർത്തിച്ചു . വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ സംഗമം സമാപിച്ചു.

Report : ജീമോൻ റാന്നി

 

Author