കാലിഫോർണിയ: മലയാളികൾ ലോകത്ത് എവിടെ പോയാലും മലയാളി തന്നെ കാരണം കേരളത്തിന്റെ തനതായ ഭക്ഷണ സാധനങ്ങൾ വാങ്ങി കേരളിയ ശൈലിയിൽ പാകം ചെയ്ത് ഭക്ഷിക്കുക എന്നത് മലയാളിയുടെ ഒഴിച്ചു കൂടാൻ കഴിയാത്ത ജീവിത ശൈലിയാണ്.
എന്നാൽ വിദേശ രാജ്യങ്ങളിൽ പലപ്പോഴും നമ്മുടെ പാചകത്തിന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ ലഭിക്കുന്ന മലയാളി കടകൾ വിരളമാണ്. കാലിഫോർണിയ പോലെയുള്ള അമേരിക്കൻ വൻനഗരങ്ങളിൽ മലയാളികൾ ഒരു സ്ഥലത്തു മാത്രം തിങ്ങിപ്പാർക്കുകയല്ല അതുകാരണം മണിക്കൂറുകൾ തന്നെ യാത്രചെയ്യേണ്ടി വരുന്നു ഒരു മലയാളി കടയിൽ എത്തുവാൻ. ഇങ്ങെനെയുള്ള അവസരങ്ങളിൽ നമ്മുടെ മലയാളികളുടെ പാചകത്തിന് ആവശ്യമായ ഭഷ്യ സാധനങ്ങൾ ലഭിക്കുന്ന ഹിസ്പാനിക് കടകൾ പരിചയപ്പെടുത്തുകയാണ് “ഡേയ്സ്ഡ് ഇൻ ഫ്‌ളേവർ” (Dazed in Flavor) എന്ന യൂട്യൂബ് ചാനലിലൂടെ അമേരിക്കൻ മലയാളിയായ ഡെയ്‌സി സ്റ്റീഫൻ. മലയാളി സമൂഹത്തിന് ഏറെ സഹായകമാകുന്ന പാചക വിഭവങ്ങളുടെ വിവരങ്ങളാണ് ഈ ചാനലിലൂടെ ഡെയ്‌സി സ്റ്റീഫൻ പരിചയപ്പെടുത്തുന്നത്.
കാലിഫോർണിയായിലെ ഡെയ്‌സിസ് പ്രീസ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകയാണ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ഡെയ്‌സി സ്റ്റീഫൻ. മികച്ച നർത്തകിയും ഗായികയും അഭിനേയത്രിയും മോഡലുമായ ഡെയ്‌സി മലയാളി എഫ്എം റേഡിയോ ആർജെയായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല മുല്ലശ്ശേരിൽ തറവാട്ട് അംഗമായ ഡെയ്‌സി ഇപ്പോൾ കാലിഫോർണിയയിൽ ഭർത്താവിനോടും രണ്ട് മക്കളോടുമൊപ്പം താമസിച്ചു തന്റെ കഴിവുകൾ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് https://www.youtube.com/channel/UC3t7UKBx_Uq86ki2NiYPjIA