ചിക്കാഗോ: കോവിഡ് എന്ന മഹാമാരിയില്‍ കോലംകെട്ടുപോയ കാലത്തിന്റെ ചരിത്രം തിരിത്തിക്കുറിച്ചുകൊണ്ട് അമ്പരപ്പിന്റെ ആധിക്യത്തിലും ആശ കൈവിടാതെ കരിങ്കുന്നം എന്ന ഗ്രാമത്തെ നെഞ്ചിലേറ്റുന്ന ചിക്കാഗോയിലും ചിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളിലുമായി താമസിക്കുന്ന കരിങ്കുന്നംകാര്ക്കായി വീണ്ടുമൊരു കരിങ്കുന്നം കുടുംബസംഗമം. സെപ്റ്റംബര്‍ 25-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഡെസ്പ്ലെയിന്‍സിലുള്ള ക്നാനായ സെന്റിറില്‍ (1800 E. Oaktom Street, Deplaines, IL 60018) വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം വളരെ സന്തോഷത്തോടെ അറിയിക്കുന്നു.
ഈ കുടുംബസംഗമത്തിലേക്ക് എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്നു വിവാഹം കഴിച്ചുവിട്ട എല്ലാ സഹോദരിമാരെയും അവരുടെ ഭര്ത്താക്കന്മാരെയും മക്കളെയും കുടുംബസമേതം ക്ഷണിക്കുന്നു.
വിശദവിവരങ്ങള്‍ക്ക്: പയസ് ആലപ്പാട്ട് – +1 (847) 8285082 (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍)