അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് നാടിന് സമർപ്പിച്ചു

Spread the love

2026 ഓടെ 50 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകും
അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം-അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പ്രതിവർഷം 400 ഓളം ഉദ്യോഗാർഥികളെ പരിശീലിപ്പിച്ചു തൊഴിൽ പ്രാപ്തരാക്കുക എന്നതാണ് പാലയാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ലക്ഷ്യം. തൊഴിൽ സാധ്യത ഏറെയുള്ള ടൂൾ എഞ്ചിനീയറിംഗ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ്, ടൂൾ ഡിസൈനിംഗ് പ്രിസിഷൻ ആൻഡ് സി.എൻ.സി മെഷിനിംഗ് കൺവെൻഷനണൽ ആൻഡ് സി.എൻ.സി വെർട്ടിക്കൽ മില്ലിങ്ങ്, കോൺവെൻഷനണൽ ആൻഡ് സി .എൻ.സി ടേണിങ് കോഴ്സുകൾ എൻ ടി ടി എഫ് ന്റെ നേതൃത്വത്തിൽ നടത്തും.
കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ദേശീയ അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിലും ഇവിടെ പരിശീലനം നൽകും. പ്ലസ് ടു കഴിഞ്ഞവർക്കാണ് പ്രവേശനം. കൂടാതെ ബിടെക് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവർക്കായി ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യാനുള്ള അവസരവുമുണ്ട്. വിവിധ കോഴ്സുകൾക്കായി നാല് വിഭാഗത്തിലുള്ള 44 മെഷിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ലെയ്ത്ത്, മില്ലിംഗ്, ഡ്രില്ലിംഗ്, ഗ്രൈന്റിംഗ് എന്നീ മെഷിനുകൾ ഉൾക്കൊളളുന്ന കൺവെൻഷണൽ മെഷിൻ, ലെയ്ത്ത്, മില്ലിംഗ് എന്നിവ ഉൾക്കൊളളുന്ന കംപ്യൂട്ടറൈസ്ഡ് ന്യൂമെറിക്ക് കൺട്രോൾ മെഷിൻ, ത്രിഡി പ്രിന്റർ മെഷിൻ, ഇലക്ട്രിക്ക് ഡിസ്ചാർജ് മെഷിൻ എന്നിവയാണവ.
2026 ഓടെ 50 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകും.

Author