പാലയാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഒരുക്കിയത് നാടിന് പൊതുവായുള്ള സൗകര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്ട്ണറായി തെരഞ്ഞെടുത്ത എൻടിടിഎഫുമായി സ്‌കിൽ പാർക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയും പൊതുധാരണയും ഉണ്ടാവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തുതന്നെ പ്രശസ്തിയാർജിച്ച സ്ഥാപനമായ എൻടിടിഎഫിന്റെ പ്രാപ്തിയെക്കുറിച്ചോ കഴിവിനെക്കുറിച്ചോ സംശയമൊന്നുമില്ല.എൻടിടിഎഫിന് പൂർണമായി ഇതിന്റെ ചുമതല ഏൽപ്പിക്കുമ്പോൾ സ്വാഭാവികമായും എൻടിടിഎഫിന്റേതായ ഒരു സ്വന്തം താൽപര്യം അതിനകത്ത് ഉയർന്നു എന്നു വരും. അതിൽനിന്ന് വ്യത്യസ്തമായി നാടിന്റെയാകെ താൽപര്യത്തിന് വേണ്ടി നിലകൊള്ളുന്ന ഒന്നായി ഈ കമ്യൂണിറ്റി സ്‌കിൽപാർക്ക് തുറന്നുപ്രവർത്തിക്കേണ്ടതായിട്ടുണ്ട്. എൻടിടിഎഫുമായി കൂടുതൽ ചർച്ച നടത്തേണ്ടതുണ്ട്. എൻടിടിഎഫിന്റെ കഴിവിനെ കുറച്ചു കാണുന്നു എന്നല്ല. പക്ഷേ, ഭാവിയിൽ ഈ കാര്യങ്ങൾ കൂടുതൽ വിശദമായി ചർച്ച ചെയ്യേണ്ടതായിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

Leave Comment