കേരള സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യുമെന്ന് മന്ത്രി വി.എൻ വാസവൻ. കർഷകരുടെ കൂട്ടായ്മയായ മങ്കട അഗ്രികൾച്ചറൽ ആൻഡ് ജനറൽ മാർക്കറ്റിങിന്റെ കീഴിൽ പാങ് പൂക്കോട് പ്രവർത്തിക്കുന്ന എംഎഎംഎസ് അഗ്രോപാർക്കിൽ പുതിയ വെളിച്ചെണ്ണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 1969 ലെ നിയമമാണ് കേരളത്തിൽ നിലവിലുള്ളത്. നിയമം കാലോചിതമായി പരിഷ്‌കരിക്കും. ഇത് സംബന്ധിച്ച ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖല ശക്തമാണ്. ഒരുപാട് പേർക്ക് താങ്ങാവാൻ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വീടില്ലാത്ത 2100 പേർക്ക് ഇതിനകം വീട് നൽകി. ഇതിന് പുറമെ എല്ലാ ജില്ലകളിലും ഫ്‌ളാറ്റുകൾ നിർമിക്കുന്നുണ്ട്. കൊറോണ സമയത്ത് സമൂഹത്തിന് താങ്ങാവാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave Comment