ഹൂസ്റ്റണിൽ നിര്യാതനായ ജോബി ജോണിന്റെ സംസ്‍കാരം ശനിയാഴ്ച : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും , (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോണിന്റെ (47 വയസ്സ് ) പൊതുദർശനവും സംസ്കാരവും ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും.

കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ.

മക്കൾ. അശ്വിൻ, ഐലിൻ, ആരോൺ ( മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ).
സഹോദരങ്ങൾ : ഷാജി ജോൺ ( ബാംഗ്ലൂർ ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ)

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : സെപ്റ്റംബർ 24 ന് ശനിയാഴ്ച രാവിലെ 11:30 മുതൽ 2.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ ( 1310, N Main St, Pearland, TX 77581) മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
ലൈവ് സ്ട്രീം ലിങ്ക്

LiveBroadcast

കൂടുതൽ വിവരങ്ങൾക്ക്,

സിബി കുര്യൻ – 619 677 0181
രഞ്ജിത് സെബാസ്റ്റ്യൻ – 832 715 1120

Author