ഐപിസി മേഖല സണ്‍ഡേസ്‌കൂള്‍: ജോജി ഐപ്പ് മാത്യൂസ് പ്രസിഡൻ്റ്, പി.പി.ജോൺ സെക്രട്ടറി

Spread the love

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ മേഖല പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസും (തിരുവല്ല) സെക്രട്ടറിയായി പി.പി.ജോണും (കുമ്പനാട്) തിരഞ്ഞെടുക്കപ്പെട്ടു. ബാബു വി.സിയാണ് (കറുകച്ചാല്‍) ട്രഷറര്‍.മറ്റു ഭാരവാഹികള്‍: പാസ്റ്റര്‍ ഏബ്രഹാം പി.ജോണ്‍ – ചങ്ങനാശേരി

ഈസ്റ്റ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോസ് വര്‍ഗീസ് – കുമ്പനാട് (ജോയിന്റ് സെക്രട്ടറി).
കുമ്പനാട്, തിരുവല്ല, മല്ലപ്പള്ളി, പന്തളം, പുന്നവേലി, കറുകച്ചാല്‍, ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ്, കുമ്പനാട്, ചാലാപ്പള്ളി എന്നീ സെന്ററുകള്‍ ഉള്‍പ്പെട്ടതാണ് കുമ്പനാട് മേഖല.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോജി ഐപ്പ് മാത്യൂസ് തിരുവല്ല സെന്ററിലെ മേപ്രാല്‍ സഭാംഗവും മാധ്യമപ്രവര്‍ത്തകനുമാണ്. ഐ.പി.സി സണ്‍ഡേസ്‌കൂള്‍ സെന്റര്‍, മേഖല സെക്രട്ടറി, ഡെപ്യൂട്ടി സൂപ്രണ്ട്, കേന്ദ്ര അസോസിയേറ്റ് സെക്രട്ടറി, പി.വൈ.പി.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭാ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമാണ്. സെക്രട്ടറിയായ പി.പി.ജോണ്‍ ഓതറ ഫിലദെല്‍ഫ്യ സഭാംഗമാണ്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. സഭാ കൗണ്‍സില്‍ അംഗമായും മേഖല സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് അസോസിയേറ്റ് സെക്രട്ടറിയാണ്. ട്രഷറാറായ ബാബു വി.സി കറുകച്ചാല്‍ സെന്ററിലെ കണിച്ചുകുളം സഭാംഗമാണ്. കറുകച്ചാല്‍ സെന്റര്‍ ട്രഷറര്‍ ആണ്. വൈസ് പ്രസിഡന്റായ പാസ്റ്റര്‍ ഏബ്രഹാം പി. ജോണ്‍ ചങ്ങനാശേരി ഈസ്റ്റ് സെന്ററിലെ മാടപ്പള്ളി ബഥേല്‍ സഭയുടെ പാസ്റ്ററാണ്. ജോയിന്റ് സെക്രട്ടറിയായ പാസ്റ്റര്‍ ജോസ് വര്‍ഗീസ് കുമ്പനാട് സെന്റര്‍ സെക്രട്ടറിയും കിടങ്ങന്നൂര്‍ എബനേസര്‍ സഭയുടെ പാസ്റ്ററുമാണ്.
വാര്‍ഷിക സമ്മേളനത്തില്‍ പാസ്റ്റര്‍ എം.മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മറ്റി അംഗം പാസ്റ്റര്‍ സാംകുട്ടി ജോണ്‍ ചിറ്റാര്‍ റിട്ടേണിങ്ങ് ഓഫീസര്‍ ആയിരുന്നു.

Report :  Joji Iype Mathews

(Journalist,Writer & Media Person)

Author