സ്വദേശഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തല്‍ വാര്‍ഷികം 26ന് – തമ്പാനൂര്‍ രവി

Spread the love

സ്വദേശഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 112-ാം വാര്‍ഷിക ദിനാചരണം സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സ്മാരക സമിതി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

സെപ്തംബര്‍ 26 തിങ്കളാഴ്ച രാവിലെ 8ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് എതിര്‍വശത്തുള്ള സ്വദേശാഭിമാനി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന സംഘടിപ്പിക്കും

സ്മാരകത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണ ചടങ്ങുകളിലും സ്വാതന്ത്ര്യ സമരസേനാനികളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും.സ്വദേശഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശമായ നെയ്യാറ്റിന്‍കരയിലും അനുസ്മരണ പരിപാടികള്‍ സമിതിയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കും.

 

Author