ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്രൂപതാദ്ധ്യക്ഷനായി നിയുക്തനായിരിക്കുന്ന മാർ ജോയി ആലപ്പാട്ട് പിതാവിന്റെസ്ഥാനാരോഹണത്തിന്റെയും കഴിഞ്ഞ 21 വർഷം രൂപതയെ നയിച്ച പ്രധമരൂപതാദ്ധ്യക്ഷനായ മാർ ജേക്കബ് അങ്ങാടിയത്തു പിതാവിന്റെ വിരമിക്കലിന്റെയുംഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
രൂപതാ ആസ്ഥാനത്ത് 9/23/22 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് വിളിച്ചുചേർത്ത പത്ര സമ്മേനത്തിൽ ഈ പുണ്യ മുഹൂർത്തത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച്വിവിധ ആഘോഷ കമ്മിറ്റികളുടെ ചെയർമാൻ മാർ മാദ്ധ്യമ പ്രവർത്തകരോട്വിശദീകരിക്കുകയും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി തൽക്കുകയുംചെയ്യുകയുണ്ടായി. പത്ര സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ്അങ്ങാടിയത്തും , നിയുക്ത രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും ,
കമ്മിറ്റികളുടെജനറൽ കൺവീനറായ വികാരി ജനറാളും കത്തിഡ്രൽ വികാരിയുമായ ഫാ. തോമസ് കടുകപ്പള്ളിയും , ആഘോഷ കമ്മിറ്റി ചെയർമാനായ ജോസ് ചാമക്കാലായും, PRO ആയ ജോർജ് അമ്പാട്ടും, ചാൻസലർ ഫാ. ജോർജ് ധാനവേലി, പ്രൊക്കുറേറ്റർഫാ. കുര്യൻ നെടുവേലിചാലുങ്കൽ, സണ്ണി വള്ളിക്കളം തുടങ്ങിയവരും, മാദ്ധ്യമപ്രവർത്തകരായ ജോസ് കണിയാലി , ബിജു കിഴക്കേക്കുറ്റ്, പ്രിൻസ്മാഞ്ഞൂരാൻ,റോയി മുളകുന്നം, ബിജു സക്കറിയാ, സാജു കണ്ണമ്പള്ളി, അലൻജോർജ്, സിമി ജെസ്റ്റോ, മോനു വർഗ്ഗീസ്സ് തുടങ്ങിയവർ പങ്കെടുത്തു.
സഭയോടൊത്ത് സഭയുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചുവെന്നുള്ളത് വലിയകൃതാർത്തമായി കാണുന്നുവെന്ന് കഴിഞ്ഞ 21 വർഷ ത്തെ പ്രവർത്തനങ്ങളെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി മാർജേക്കബ് അങ്ങാടിയത്ത് വിലയിരുത്തി.
ബഹുമാനപ്പെട്ട അങ്ങാടിയത്തു പിതാവ് തുടങ്ങി വച്ച എല്ലാ പ്രവർത്തനങ്ങളുംപൂർണ്ണമായി തുടർന്നു കൊണ്ടു പോകുമെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്ഉത്തരമായി നിയുക്ത രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പറയുകയുണ്ടായി.
ഒക്ടോബർ ഒന്നാം തിയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സ്ഥാനാരോഹണതിരുകർമ്മങ്ങൾക്ക് കാർഡിനൽ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികനും , ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ എന്നിവർസഹ കാർമ്മികരും ഡിട്രോയിറ്റ് കാൽഡിയൻ ബിഷപ്പ് പ്രാൻസ്സീസ് കാൾബാറ്റ്തിരുകർമ്മ സന്തേശം നൽകുന്നതുമാണ്. വിവിധ അമേരിക്കൻ രൂപതകളെയും, ഈസ്റ്റേൺ ചർച്ച് രൂപതകളെയും , വിവിധ സീറോ മലബാർ രൂപതകളെയുംപ്രതിനിധീകരിച്ച് മൊത്തം 19 ബിഷപ്പുമാരും, 100 ൽ അധികം വൈദികരും, 60 ൽഅധികം സന്യസ്തരും ഈ തിരുകർമ്മത്തിൽ പങ്കെടുക്കുന്നു.’
തിരുകർമ്മ ശേഷം കാർഡിനൽ ജോർജ് ആലഞ്ചേരി ആശംസകൾ അർപ്പിച്ചുസംസാരിക്കുന്നതും,ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും, ബിഷപ്പ് മാർ ജോയിആലപ്പാട്ടും നന്ദി വാക്കുകൾ പറയുന്നതുമായിരിക്കും.
12:00 – 1:30 ഉച്ചഭക്ഷണം
1:30 – 3:00 പൊതുയോഗം.
പൊതുയോഗത്തിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു.
പത്ര സമ്മേളനത്തിൽ തിരുകർമ്മ പ്രോഗ്രാമുകളെപ്പറ്റി ഫാ.ജോർജ് ധാനവേലിയും, പാർക്കിംഗ് സംവിധാനത്തെപ്പറ്റി ജോസ് ചാമക്കാലയും, കത്തിഡ്രൽ പള്ളിയിലെഒരുക്കങ്ങളെപ്പറ്റി ഫാ. തോമസ് കടുകപ്പള്ളിയും വിശദികരിക്കുകയുണ്ടായി. PRO ജോർജ് അമ്പാട്ട് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.