ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഒഐസിസി യുഎസ്എ അനുശോചിച്ചു

Spread the love

ഡാളസ് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വേർപാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ അനുശോചിച്ചു.

എടുത്ത നിലപാടുകളിൽ നിലയുറപ്പിച്ചു നിന്ന നേതാവ്, വർഗീയതയ്ക്കെതിരെ ഭയലേശമില്ലാതെ പടപൊരുതിയ കളങ്കമറ്റ മതേതരവാദി, കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം അംഗീകരിച്ച മികച്ച ഭരണാധികാരി തുടങ്ങിയ വിശേഷണങ്ങൾ മതിയാവില്ല ആര്യാടൻ മുഹമ്മദെന്ന നേതാവിന്. മികച്ച പാര്ലമെന്റേറിയനായിരുന്ന

ആര്യാടൻ കോൺഗ്രസ് പ്രസ്ഥാനത്തിന് എന്നും കരുത്തു നൽകിയ നേതാവായിരുന്നുവെന്നും അദ്ദേ ഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്‌ വരുത്തിയിരിക്കുന്നതെന്നും, പ്രിയ നേതാവിൻറെ നിര്യാണത്തിൽ കണ്ണീർ പ്രണാമം അര്പ്പിച്ചു കൊണ്ട് അനുശോചനം അറിയിക്കുന്നുവെന്ന് ഒഐസിസി യുഎസ്എയ്ക്കുവേണ്ടി ചെയർമാൻ ജെയിംസ്‌ കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു.

പി.പി. ചെറിയാൻ,
ഒഐസിസി യു എസ്എ മീഡിയ ചെയർമാൻ
ഡാളസ് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വേർപാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ അനുശോചിച്ചു.

എടുത്ത നിലപാടുകളിൽ നിലയുറപ്പിച്ചു നിന്ന നേതാവ്, വർഗീയതയ്ക്കെതിരെ ഭയലേശമില്ലാതെ പടപൊരുതിയ കളങ്കമറ്റ മതേതരവാദി, കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം അംഗീകരിച്ച മികച്ച ഭരണാധികാരി തുടങ്ങിയ വിശേഷണങ്ങൾ മതിയാവില്ല ആര്യാടൻ മുഹമ്മദെന്ന നേതാവിന്. മികച്ച പാര്ലമെന്റേറിയനായിരുന്ന ആര്യാടൻ കോൺഗ്രസ് പ്രസ്ഥാനത്തിന് എന്നും കരുത്തു നൽകിയ നേതാവായിരുന്നുവെന്നും അദ്ദേ ഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്‌ വരുത്തിയിരിക്കുന്നതെന്നും, പ്രിയ നേതാവിൻറെ നിര്യാണത്തിൽ കണ്ണീർ പ്രണാമം അര്പ്പിച്ചു കൊണ്ട് അനുശോചനം അറിയിക്കുന്നുവെന്ന് ഒഐസിസി യുഎസ്എയ്ക്കുവേണ്ടി ചെയർമാൻ ജെയിംസ്‌ കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു.

പി.പി. ചെറിയാൻ,
ഒഐസിസി യു എസ്എ മീഡിയ ചെയർമാൻ

Author