ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാതല ലഹരി വിരുദ്ധ പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. ആലപ്പുഴ ടൗണ്‍ഹാളില്‍ ചേര്‍ന്ന രൂപീകരണ യോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി. ബിനുകുമാര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. സജീവ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
ഒക്ടോബര്‍ രണ്ട് മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് വരെ വിപുലമായ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും ജില്ലാ കളക്ടര്‍ കോ-ഓര്‍ഡിനേറ്ററുമായ സമിതിയാണ് രൂപീകരിച്ചത്. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സസൈസ് കമ്മീഷണര്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷന്‍ (എറണാകുളം, കൊല്ലം), ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), യുവജനക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ അംഗങ്ങളാണ്.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഡി.ഡി.പി. എസ്. ശ്രീകുമാര്‍, ഡി.ഡി.ഇ. ഓമന, ഡി.എം.ഒ. ഡോ.ജമുന വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം എസ്.എം.സി. ചെയര്‍മാന്മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു