ഗാന്ധി ജയന്തി വാരാഘോഷത്തിന് ജില്ലയിൽ വിപുലമായ പരിപാടികൾ

Spread the love

ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി ചത്വരത്തിൽജില്ലയിൽ ഗാന്ധി ജയന്തി വാരാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ കൂടിയ ജില്ലാതല അലോചന യോഗത്തിലാണ് തീരുമാനം.ഒക്‌ടോബർ രണ്ടിന്രാവിലെ ജില്ലാതല ഉദ്ഘാടനം കോട്ടയം തിരുനക്കര ഗാന്ധി ചത്വരത്തിൽ നടക്കും. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടക്കും. രാവിലെ കളക്‌ട്രേറ്റിൽനിന്ന് തിരുനക്കര ഗാന്ധി ചത്വരത്തിലേക്ക് ലഹരിവിരുദ്ധ-സമാധാന സന്ദേശ റാലി സംഘടിപ്പിക്കും. വിദ്യാർഥികൾ, കുടുംബശ്രീ, സാക്ഷരത പ്രവർത്തകർ, എൻ.സി.സി., എൻ.എസ്.എസ്., സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവർ പങ്കെടുക്കും.വാരാഘോഷത്തിന്റെ ഭാഗമായി സർക്കാരിന്റെ ‘ലഹരി വിമുക്ത കേരളം’ പ്രചാരണത്തോടനുബന്ധിച്ച് സ്‌കൂളുകൾ, ലൈബ്രറികൾ, കോളജുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുമായി സഹകരിച്ച് ജനകീയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, പൊലീസ്, എക്‌സൈസ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ, ഹയർ സെക്കൻഡറി വിഭാഗം, മഹാത്മാഗാന്ധി സർവകലാശാല, സാക്ഷരത മിഷൻ, ജില്ലാഭരണകൂടം, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക.സ്‌കൂൾ വിദ്യാർഥികൾക്കായി പെയിന്റിംഗ് മത്സരവും കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ രചന, ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി 30 സെക്കൻഡ് വരെയുള്ള ലഹരിവിരുദ്ധ വീഡിയോ പരസ്യചിത്രം തയാറാക്കൽ എന്നിവയും സംഘടിപ്പിക്കും.

Author