അപരന്റെ കരങ്ങൾക് കരുത്ത് പകരുന്ന വ്യക്തിത്വങ്ങളായി തീരണം, പുഷ്പരാജ്

Spread the love

ഒക്കലഹോമ :  അപരന്റെ കൈകൾക്കു കരുത്ത് പകരുന്നതിനുള്ള ഉത്തരവാദിത്തം മാർത്തോമാ സഭയിലെ ഓരോ സന്നദ്ധ സുവിശേഷക സംഘാഗവും ഏറ്റെടുക്കണമെന്നു കൺവെൻഷൻ പ്രാസംഗീകനും സുവിശേഷകനുമായ പുഷ്പരാജ്ഉദ്ബോധിപ്പിച്ചു.

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ സൗത്ത് വെസ്റ്റ് സെന്റർ എ യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന സംഘ വാര കൺവെൻഷന്റെ പ്രാരംഭദിനത്തിൽ (സെപ്റ്റ് :26 വൈകീട്ട്) സൂം പ്ലാട്ഫോമിൽ വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു ഡബ്ലിയു.എസ് മുട്ടപള്ളി മിഷൻ സെന്ററിലെ സുവിശേഷകൻ പുഷ്പരാജ്.

വിശുദ്ധ ബൈബിളിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്ത എന്നാൽ ജീവിതത്തിൽ വ്യക്തമായ മാതൃക പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ഹൂർ. മോശെയെയും അഹരോനെയും ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കാൻ കഴിഞ്ഞു എന്നുള്ളതാണ് തൻറെ ജീവിതത്തിൻറെ അഭിമാനമായി ഹൂർ കണ്ടത്.

അപരനിലെ ദൈവസാന്നിധ്യം അംഗീകരിച്ച ,അപരൻറെ ദൈവത്തെ ചേർത്ത് പിടിക്കുവാൻ മനസ്സ് കാണിച്ച,ദൈവത്തെയും വിശ്വാസത്തെയും തലമുറകളിലേക്ക് പകർന്നു നൽകിയ വ്യക്തിയായിരുന്നു ഹൂരെന്നു പുഷ്പരാജ് ചൂണ്ടിക്കാട്ടി. ഹൂറിന്റെ മാതൃക പിന്തുടരുന്നതിലൂടെ മറ്റുള്ളവർക് ജീവിക്കുന്ന ദൈവത്തെ കാണിച്ചു കൊടുക്കുവാൻ കഴിയട്ടെ എന്നു പുഷ്പരാജ് ആശംസിച്ചു

പ്രാരംഭ ദിന മധ്യസ്ഥ പ്രാർത്ഥനക്കു സാമുവേൽ മാത്യു നേതൃത്വം നൽകി. റെവ ജോൺ കുഞ്ഞാപ്പി , റവ തോമസ് മാത്യൂ ,മേരി തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു .

സെപ്തംബര് 26 തിങ്കൾ മുതൽ 30 വെള്ളി വരെ വൈകുന്നേരം 7 മുതൽ 8:30 .വരെ ഡാളസ്സിലെ നാല് ഇടവകകളിലെയും ഒക്ളഹോമ ഇടവകയിലെയും പാരിഷ് മിഷൻ ഭാരവാഹികളും അംഗങ്ങളും യോഗങ്ങൾക്കു നേതൃത്വം നൽകും

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ് സെന്റർ എ ഭാരവാഹികളായ പ്രസിഡണ്ട് റവ. വൈ.അലക്സ് , (ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി ); വൈസ് പ്രസിഡണ്ട് മാത്യു കെ ലൂക്കോസ് (സെഹിയോൻ ഇടവക) സെക്രട്ടറി സജി ജോർജ് (കരോൾട്ടൻ ഇടവക) ട്രഷറർ തോമസ് ജോർജ് (സെന്റ് പോൾസ് ഇടവക) എന്നിവരാണ് സംഘാടകർ

സെപ്റ്റംബർ 27, ചൊവ്വാഴ്ച – ഡാളസ് സെഹിയോൻ ഇടവക പ്രസംഗം : ശ്രീമതി ഡെയ്സി മാത്യൂസ് (തുമ്പമൺ) . സൂം ഐഡി – 851 0518 4376 പാസ്സ്‌കോഡ്: 976198

സെപ്റ്റംബർ 28, ബുധനാഴ്ച – ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക : പ്രസംഗം : സുവിശേഷകൻ ബിജു ജോർജ് (അച്ചൻകോവിൽ മിഷൻ)

സൂം ഐഡി – 991 060 2126 പാസ്സ്‌കോഡ്: 1122

സെപ്റ്റംബർ 29, വ്യാഴാഴ്ച – കരോൾട്ടൻ ഇടവക പ്രസംഗം : സുവിശേഷകൻ സജി ശാമുവേൽ (ശിവനാപുരം മിഷൻ) സൂം ഐഡി – 850 6783 3796 പാസ്സ്‌കോഡ്: 0014

സെപ്റ്റംബർ 29,വെള്ളിയാഴ്ച -സെന്റ് പോൾസ് ഇടവക പ്രസംഗം : സുവിശേഷകൻ ഫിലിപ്പ് വർഗീസ് (ഇളമ്പൽ) സൂം ഐഡി – 876 261 1625 പാസ്സ്‌കോഡ്: 12345

അനുഗ്രഹീത സുവിശേഷപ്രസംഗകരുടെ ദൈവ വചന പ്രഘോഷണം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരും ഈ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു

Author