ഡോ കെ വാസുകി ലേബർ കമ്മീഷണറായി ചാർജ്ജെടുത്തു

Spread the love

ഡോ കെ വാസുകി പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. ബ്രിട്ടീഷ് സർക്കാരിന്റെ ചീവനിംഗ് സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് യുകെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ (സൈക്കോളജി ഓഫ് ബിഹേവിയറൽ ചേഞ്ച് ഫോർ ക്ലൈമറ്റ് ചേഞ്ച്) ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയതിനെ തുടർന്നാണ് നിയമനം. 2008 ബാച്ച് മധ്യപ്രദേശ് കേഡർ ഐ എ എസ് ഉദ്യോഗസ്ഥയായ വാസുകി 2013ലാണ് കേരള കേഡറിലേക്കെത്തുന്നത്. തുടർന്ന് പാലക്കാട് സബ് കളക്ടർ, അനർട്ട് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ, ചീഫ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, തിരുവനന്തപുരം ജില്ലാ കളക്ടർ, കൃഷിവകുപ്പ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ മഹാപ്രളയ കാലത്ത് യുവജനങ്ങളുടെ പ്രത്യേക ബ്രിഗേഡ് രൂപീകരിച്ച് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളും ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും വസ്ത്രങ്ങളും മെഡിക്കൽ കിറ്റുകളും എത്തിക്കാൻ നടത്തിയ ശ്രമങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശുചിത്വമിഷനിലെ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ അവാർഡ് ലഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ വാസുകി
മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് ബിരുദം നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി ഡോ എസ് കാർത്തികേയനാണ് ഭർത്താവ്. സയൂരി, സമരൻ എന്നിവർ മക്കൾ.

ഐ ടി ഐ പ്രവേശനം: തീയതി നീട്ടി
സംസ്ഥാനത്തെ ഐ ടി ഐകളിലെ ഓൺലൈൻ പ്രവേശനത്തിനുള്ള തീയതി ഈ മാസം 30 വരെ നീട്ടി. നിലവിലുള്ള ഒഴിവിൽ അഡ്മിഷൻ ആവശ്യമുള്ളവർ അതത് ഐ ടി ഐകളുമായി ബന്ധപ്പെടണമെന്ന്് അഡീ ഡയറക്ടർ അറിയിച്ചു.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in
facebook;facebook.com/labour.publicity.7
https://www.youtube.com/c/labourcommissionerategovernmentofkerala

Author