വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കൊല്ലം ശ്രീനാരായണ കോളേജിലാണ് ജില്ലാതല മത്സരങ്ങള്‍ നടത്തുക.ഒക്ടോബര്‍ രണ്ടിന് രാവിലെ ഒന്‍പത് മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. രാവിലെ 9:30 മുതല്‍ 11:30 വരെ എല്‍.പി, യു.പി, എച്ച്.എസ്, കോളേജ് വിഭാഗത്തിന് പെന്‍സില്‍ ഡ്രോയിംഗ്, 11.45 മുതല്‍ ഉച്ചയ്ക്ക് 12:45 വരെ എച്ച്.എസ് ആന്‍ഡ് കോളേജ് വിഭാഗത്തിന് ഉപന്യാസം മത്സരവും, 2.15 മുതല്‍ 4.15 വരെ എല്‍.പി ,യു.പി, എച്ച് .എസ്സ് ആന്‍ഡ് കോളേജ് വിഭാഗത്തിന് വാട്ടര്‍ കളര്‍ പെയിന്റിങ് മത്സരവുമാണുള്ളത്.ഒക്ടോബര്‍ മൂന്നിന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ എച്ച്.എസ്സ് ആന്‍ഡ് കോളേജ് വിഭാഗത്തിന് ക്വിസ് മത്സരവും, ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകുന്നേരം നാല് മണി വരെ എച്ച്.എസ്സ് ആന്‍ഡ് കോളേജ് വിഭാഗത്തിന് പ്രസംഗം മത്സരവും നടത്തും. എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.forest.kerala.gov.in വെബ്സൈറ്റിലും സോഷ്യല്‍ ഫോറസ്റ്റ് അസിസ്റ്റന്റ് ഫോറസ്ട്രി കണ്‍സര്‍വേറ്ററുടെ ഓഫീസിലും ലഭിക്കും. ഫോണ്‍: 0474-2748976