കടുത്തുരുത്തിയിൽ മാലിന്യസംസ്‌കരണം സ്മാർട്ടാകും

Spread the love

കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്തിൽ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ‘ഹരിതമിത്രം’ സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനോദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യ വിവരശേഖരണവും ക്യുആർ കോഡ് പതിപ്പിക്കലും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
പഞ്ചായത്തിലെ 19 വാർഡുകളിലും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഹരിത കർമ്മ സേന പ്രവർത്തനം ഹരിതമിത്രം ആപ്പ് നിലവിൽ വന്നതോടെ സുതാര്യവും കൂടുതൽ കാര്യക്ഷമവുമാകുമെന്ന് സൈനമ്മ ഷാജു പറഞ്ഞു. ആദ്യഘട്ടമായി 1,3,6,11,18 വാർഡുകളിലെ ഹരിത കർമസേനാംഗങ്ങൾക്ക് ക്യുആർ കോഡ് കൈമാറുകയും അതത് വാർഡുകളിൽ വിവരശേഖരണം നടത്തി ക്യു.ആർ കോഡ് പതിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.