മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ് നിർമാണം പൂർത്തിയായി. പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ചെലവഴിച്ച് മരങ്ങാട്ടുപള്ളി ടൗണിൽ പഞ്ചായത്തുവക 20 സെന്റ് സ്ഥലത്താണ് പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റ് നിർമിച്ചിരിക്കുന്നത്.
വാർഡുകളിലെ മിനി എം.സി.എഫുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാനുള്ള ഹാളും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടം 850 സ്‌ക്വയർ ഫീറ്റാണുന്നത്. പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ നിർവഹിക്കും.