സാങ്കേതികവിദ്യാധിഷ്ഠിത കൃഷി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 4ന്

Spread the love
സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 4ന് വൈകിട്ട് 5ന് കോട്ടയം ആനിക്കാട് റീജണൽ ഫാർമേഴ്‌സ് സഹകരണബാങ്ക് അങ്കണത്തിൽ സഹകരണ-സംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.സംസ്ഥാന ആസൂത്രണ post
ബോർഡിന്റെ നിർദേശപ്രകാരം സഹകരണ മേഖലയിൽ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ 14 പ്രോജക്ടുകൾ നടപ്പാക്കുന്നതിനാണ് തുടക്കം കുറിക്കുന്നത്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നമനത്തിനുമായി സഹകരണ മേഖലയുടെ പിന്തുണയോടെ കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനം, സമാഹരണം (വീട്ടുപടിക്കൽ ശേഖരണം), മൂല്യവർധിത ഉൽപന്നമാക്കൽ, ചില്ലറവിൽപനം തുടങ്ങി കൃഷി ചെയ്യുന്നതു മുതൽ വിപണനം നടത്തുന്നതുവരെയുള്ള എല്ലാ പദ്ധതികളെയും പരിപോഷിപ്പിച്ച് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് കാർഷിക വികസന മുന്നേറ്റമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ടുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനു തുടക്കമായി|Narendra Modi

ഊർജ മന്ത്രി എന്നല്ല വൈദ്യുതി മന്ത്രിയാണ് ശരി; സഭാരേഖകളിലെ പിശക് ചൂണ്ടിക്കാട്ടി സ്പീക്കര്‍ 
ഈ​ന്ത​പ്പ​ഴം ശരീരത്തിന് നല്ലതാണോ…?സ്ത്രീ​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദമോ..?