സർക്കാർ തിരിച്ചറിയൽ കാർഡിനൊപ്പമുള്ള ടാഗുകൾ അനധികൃതമായി വിൽപന നടത്തിയാൽ നടപടി

Spread the love

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തിരിച്ചറിയൽ കാർഡിനൊപ്പം ഉപയോഗിക്കുന്ന ടാഗുകൾ അനധികൃതമായി വിൽപന നടത്തിയാൽ നിയമ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ടാഗുകൾ അനധികൃതമായി വിൽപന നടത്തുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോടു നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ ടാഗുകൾ പിടിച്ചെടുക്കാനും നിർദ്ദേശമുണ്ട്. വകുപ്പുകൾ നേരിട്ട് വിതരണം ചെയ്യാത്ത ടാഗുകൾ ജീവനക്കാർ ഉപയാഗിക്കരുത്.

Author