എല്‍ദോസ് കുന്നപ്പള്ളിയോട് കെപിസിസി വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെ.സുധാകരന്‍ എംപി

തിരു  : എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെപിസിസി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ്

കെ.സുധാകരന്‍ എംപി. ഇതുസംബന്ധമായ ആക്ഷേപം അന്വേഷിക്കാന്‍ ഒരു കമ്മീഷനെയും പാര്‍ട്ടി നിയോഗിച്ചിട്ടില്ല. സത്യസന്ധമായ അന്വേഷണം പോലീസിന്‍റെ ഭാഗത്ത് നിന്നും നടക്കട്ടെ. നിഷ്പക്ഷമായ അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.

Leave Comment