സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Spread the love

വനിതാ ശിശു വികസന വകുപ്പിന്റെ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് ഐ.ടി.സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനായി ജില്ലയിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.ടി.സ്റ്റാഫ് ഒഴിവിലേക്ക് ബിരുദവും കംപ്യൂട്ടര്‍ ഡിപ്ലോമ/ഐ.ടി ആണ് യോഗ്യത. ഡാറ്റ മാനേജ്മെന്റില്‍ മൂന്ന് വര്‍ഷത്തെ പരിചയം, വെബ് ഡിസൈനിംഗ്/ഡോക്യൂമെന്റേഷന്‍/വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. പ്രായപരിധി 23-45 വയസ്. ഓണറേറിയം 12000 രൂപ.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹോസ്റ്റല്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ കുക്ക്/ക്ലീനിംഗ് സ്റ്റാഫ്/ ആശുപത്രി അറ്റന്‍ഡന്റ്/ഹെല്‍പര്‍/പ്യൂണ്‍ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായപരിധി 25-40 വയസ്. ഓണറേറിയം 8000 രൂപ.യോഗ്യതയുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 22 ന് വൈകീട്ട് നാലിനകം വനിതാ സംരക്ഷണ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ ഒന്നാം നില, കൊല്ലം 691013 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 0474- 2916126.

Author