ജേക്കബ് വര്‍ഗീസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

Spread the love

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) വാഷിംഗ്ടണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റായിരുന്ന ജേക്കബ് വര്‍ഗീസ് വാഷിംഗ്ടണ്‍ ഡിസിയില്‍ അന്തരിച്ചു.

ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകനും ഉറച്ച നിലപാടുകളോടെ, വ്യക്തി താത്പര്യത്തിനതീതമായി ഫൊക്കാനയുടെ ഉന്നമനത്തിനുവേണ്ടി നിലകൊണ്ട മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു ജേക്കബ് വര്‍ഗീസ് (തമ്പിച്ചായന്‍). അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

നിലപാടുകളിലെ ധീരതയും, പ്രവര്‍ത്തികളിലെ കൃത്യതയും അദ്ദേഹത്തിന് കൈമുതലായിരുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഓണ്‍ലൈനില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ഏബ്രഹാം കളത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുജ ജോസ്, വൈസ് പ്രസിഡന്റ് ഏബ്രഹാം വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുര്യപ്പുറം എന്നിവര്‍ അനുശോചനം അറിയിച്ചു.

Author