വെട്ടേക്കോട് ജി എൽ പി സ്കൂളിലേക്ക് ഉപകരണങ്ങൾ കൈമാറി ലയൺസ്‌ ക്ലബ്ബ്

Spread the love

മഞ്ചേരി :  ലയൺസ്‌ ഇന്റർനാഷണൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘വിദ്യാലയം ഏറ്റെടുക്കൽ’ പദ്ധതിയുടെ ഭാഗമായി വെട്ടേക്കോട് ജി എൽ പി സ്കൂളിലേക്ക് logo.png

ഉപകരണങ്ങൾ കൈമാറി. കമ്പ്യൂട്ടർ ടേബിളുകളുടെയും കസേരകളുടെയും വിതരണോത്ഘാടനം ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു. മഞ്ചേരി ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് സുരേഷ് എം കെ അധ്യക്ഷത വഹിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലേക്കുള്ള

അടിസ്ഥാന വികസനപ്രവർത്തനങ്ങളാണ് ‘വിദ്യാലയം ഏറ്റെടുക്കൽ’ പദ്ധതിക്ക് കീഴിൽ ലയൺസ്‌ ക്ലബ്ബ് നടത്തുന്നത്. കൂടാതെ, നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് ലയൺസ്‌ ക്ലബ്ബ് നേതൃത്വം നൽകുന്നുണ്ട്.

ചടങ്ങിൽ ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ്, മഞ്ചേരി ലയൺസ്‌ ക്ലബ്ബ് സെക്രട്ടറി ബെന്നി ജോർജ്, ട്രഷറർ രാജേശ്വരൻ കെ, ക്ലബ്ബ് ഭാരവാഹികൾ, സ്കൂൾ അധികൃതർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

Report :  Ajith V R

Author