ലീഗിനെതിരായ പരാമര്‍ശമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : കെ.സുധാകരന്‍ എംപി

Spread the love

ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കിയ അവസരത്തില്‍ മുസ്ലീംലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കും എതിരായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

മുസ്ലീംലീഗ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ല എന്ന മറുപടിയാണ് ഞാന്‍ നല്‍കിയത്. മുസ്ലീംലീഗ് യു.ഡി.എഫിന്‍റെ അവിഭാജ്യഘടകമാണ്. കോണ്‍ഗ്രസ്സും ലീഗും തമ്മിലും നേതാക്കള്‍ തമ്മിലും ഒരിക്കലും ഉലയാത്ത ഹൃദയബന്ധമാണുള്ളത്. മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.

കുഞ്ഞാലികുട്ടിയും ഈ ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. മുസ്ലീംലീഗ് മുന്നണി വിടുമെന്നും, യു.ഡി.എഫ് ദുര്‍ബലമാകുമെന്നും ഉള്ള പ്രചരണങ്ങള്‍ ചിലരുടെ ദിവാസ്വപ്നങ്ങളില്‍ നിന്നും ഉദിച്ചതാണ്.യു.ഡി.എഫിന്റെ കെട്ടുറപ്പിനും, മതേതര കേരളത്തിന്‍റെ നിലനില്‍പ്പിനും മുസ്ലീംലീഗ് വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്ന ഉറച്ച ബോദ്ധ്യമുള്ളയാളാണ് താനെന്നും കെ.സുധാകരന്‍ പറഞ്ഞു

Author