വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 28 -മുതല്‍ 30 -വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ : സെബാസ്റ്റ്യൻ ആൻ്റണി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബര്‍ 21 -മുതല്‍ ഒക്ടോബര്‍ -30 വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി വെരി. റവ. ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ ഒക്ടോബര്‍ 30-ന് ഞായറാഴ്ച രാവിലെ 9.30- ന് നടത്തപ്പെടും .

2013 ഒക്ടോബര്‍ 17 നാണ് വിശുദ്ധൻറെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകള്‍ സോമര്‍സെറ്റ് ദേവാലയത്തില്‍ നടന്നത്. ഓസ്ട്രിയയിലെ വിയന്നയില്‍ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച് ബിഷപ്പ് ക്രസ്സ്‌റ്റോഫ് ഷോണ് ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍സെറ്റിലെ സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തില് ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. നാളിതുവരെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അനേകര്‍ വിശുദ്ധൻറെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാര്ത്ഥനകളിലൂടെ രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒക്ടോബര്‍ 21 – ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധൻറെ നൊവേനയും, ആഘോഷമായ വിശുദ്ധ ദിവ്യബലിയും, ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടിൻറെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ് .തോമസ് വാര്‍ഡ് കുടുംബാംഗങ്ങൾ നേതൃത്വം നല്‍കും.

ഒക്ടോബര്‍ 22 – ന് ശനിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഇടവക വികാരി ബഹു. റവ. ഫാ.ആൻ്റണി പുല്ലുകാട്ടിൻറെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ്.മേരീസ് വാര്‍ഡ് കുടുംബാംഗങ്ങൾ നേതൃത്വം നല്‍കും.

ഒക്ടോബര്‍ 23 – ന് ഞായറാഴ്ച്ച രാവിലെ 9.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, ഹൂസ്റ്റൺ സെൻറ് ജോസഫ് സിറോ മലബാർ ഫൊറോന ഇടവക അസി. വികാരി റവ. ഫാ. കെവിൻ മുണ്ടക്കലിൻറെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ്. പോള്‍സ് വാര്‍ഡ് കുടുംബാംഗങ്ങൾ നേതൃത്വം നല്‍കും.

ഒക്ടോബര്‍ 24 – ന് തിങ്കളാഴ്ച്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, അഭിവന്ദിയ ബിഷപ്പ് മാർ.ജേക്കബ് അങ്ങാടിയാത്തിൻറെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നേ ദിവസത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ്. ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങൾ നേതൃത്വം നല്‍കും.

ഒക്ടോബര്‍ 25 – ന് ചൊവ്വാഴ്ച്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.പീറ്റർ അക്കനത്തിൻറെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ്. ജോര്‍ജ് വാര്‍ഡ് കുടുംബാംഗങ്ങൾ നേതൃത്വം നല്‍കും.

ഒക്ടോബര്‍ 26 – ന് ബുധനാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.ജോണി ചെങ്ങളത്തിൻറെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ്. ആൻ്റണി വാര്‍ഡ് കുടുംബാംഗങ്ങളായിരിക്കും നേതൃത്വം നല്കുക.

ഒക്ടോബര്‍ 27 – ന് വ്യാഴാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.എബ്രഹാം ഒരപ്പാങ്കലിൻറെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ്. ജൂഡ് വാര്‍ഡ് കുടുംബാംഗങ്ങൾ നേതൃത്വം നല്‍കും.

ഒക്ടോബര്‍ 28 – ന് വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, തിരുവല്ല മലങ്കര ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസിൻറെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെന്‍റ്. അല്‍ഫോന്‍സാ കുടുംബാംഗങ്ങൾ നേതൃത്വം നല്‍കും.

ഒക്ടോബര്‍ 29 – ന് ശനിയാഴ്ച രാവിലെ 9.00- ന് ആരംഭിക്കുന്ന വിശുദ്ധന്റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും, റവ. ഫാ.ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. ഇന്നത്തെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സെൻറ്‌. തെരേസ ഓഫ് കൊൽക്കൊത്ത വാര്‍ഡ് കുടുംബാംഗങ്ങൾ നേതൃത്വം വഹിക്കും.

വിശുദ്ധന്റെ പ്രധാന തിരുനാളായ ഒക്ടോബര്‍ 30 -ന് ഞായറാഴ്ച രാവിലെ 9.30-ന് ആഘോഷമായ ദിവ്യബലി ഇടവക വികാരി റവ. ഫാ.ആൻ്റണി പുല്ലുകാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. റവ.ഫാ .ഫിലിപ്പ് വടക്കേക്കര, റവ. ഫാ. പീറ്റർ അക്കനത്ത് എന്നിവർ സഹകാർമ്മികരായിയിരിക്കും. ദിവ്യബലിക്കു ശേഷം ലതീഞ്ഞും, തിരുശേഷിപ്പ് വണക്കവും, തുടര്‍ന്ന് നേര്‍ച്ച വിതരണവും, നേർച്ച സദ്യയും ഉണ്ടായിരിക്കും.

ഒമ്പതു ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധൻറെ തിരുനാൾ ചടങ്ങുകൾ ഓരോ ദിവസവും തിരുനാൾ നേർച്ച യോടെയായിരിക്കും സമാപിക്കുക.

മിശിഹായുടെ വിശ്വസ്ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീർത്ഥാടകരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും അറിയിച്ചു.

നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക:

ജോജോ ചിറയില്‍ (കോര്‍ഡിനേറ്റര്‍) 732-215-4783, ജെയിംസ് പുതുമന (കോര്‍ഡിനേറ്റര്‍), തോമസ് വേങ്ങത്തടം (കോര്‍ഡിനേറ്റര്‍7) 732-485-7671, ബിന്‍സി ഫ്രാന്‍സിസ് (കോര്‍ഡിനേറ്റര്‍), 908-531-4034, ഹെൽഗ തോട്ടത്തിൽ (കോര്‍ഡിനേറ്റര്‍) 609-977-2703, സെബാസ്റ്റ്യന്‍ ആൻ്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങന്‍ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254,

നിയോഗങ്ങള്‍ സമർപ്പിക്കാൻ : https://forms.gle/nNSS4JP2aSXkvwqT7

വെബ്: www.stthomassyronj.org

Report : സെബാസ്റ്റ്യൻ ആൻ്റണി

Leave Comment