മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അഭിനന്ദനങ്ങള്‍ – പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അഭിനന്ദനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിലുള്ള ഉള്‍പാര്‍ട്ടി ജനാധിപത്യം മറ്റൊരു പാര്‍ട്ടിയിലും ഇല്ലെന്ന് അഭിമാനത്തോടെ പറയാനാകും. രണ്ട് പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു. ഒരാള്‍ക്കേ ജയിക്കാനാകൂ. പരാജയപ്പെട്ടയാളും കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ശശി തരൂരും മുന്നോട്ട് പോകും. പുതിയ അധ്യക്ഷന് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പൂര്‍ണസഹകരണമുണ്ടാകും.

Leave Comment