നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാട്ടിക് താരങ്ങൾക്ക് വിജയം

Spread the love

തൃശ്ശൂർ : വൈഎംസിഎ തൊടുപുഴയും ഇടുക്കി ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ മണപ്പുറം മണപ്പുറം അക്വാറ്റിക് കോംപ്ലക്സിലെ താരങ്ങൾക്ക് തിളക്കമാർന്ന വിജയം. പതിനൊന്ന് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പടെ ആകെ പതിനാറ് മെഡലുകളാണ് കരസ്ഥമാക്കിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യ വി എൻ വ്യക്തിഗത ചാമ്പ്യനായി. അനികേത് തട്ടിൽ, റമദാൻ ഹമീദ്, നീഹാർ ഇ എസ്,ശ്രീനിലേഷ് എ, നിവേദ്യ വി എൻ, പാർവതി നിതീഷ്, ധ്വനി സുബീഷ്, ധനിഷ്ട ജിജി, ദിയ സി എസ് എന്നീ വിദ്യാത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഹെഡ് കോച്ച് ജീവൻ പി ജെയിംസിന്റെ കീഴിൽ സംസ്ഥാന, ജില്ലാ ചാംപ്യൻഷിപ്പുകളിൽ മികച്ച പ്രകടനമാണ് മണപ്പുറം അക്വാട്ടിക് താരങ്ങൾ കാഴ്ചവെക്കുന്നത്. ഒക്ടോബർ 23ന് മണപ്പുറത്ത് വെച്ചുനടക്കുന്ന ചടങ്ങിൽ വിദ്യർത്ഥികളെയും ടീം മാനേജർ പ്രൊ. സരസ്വതി വാലത്തിനെയും ആദരിക്കും.

Report : Asha Mahadevan