കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് ഉപവാസം 25ന്

നെല്ല് സംഭരണത്തിലെ സര്‍ക്കാര‍ിന്‍റെ അലംഭാവം ഉപേക്ഷിക്കുക, മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, നെല്ലിന്‍റെ സംഭരണവില ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കും.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ.സി.വിജയന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വെെകുന്നേരം 5 മണിവരെയാണ് ഉപവാസം. കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ ഉപവാസ സമരത്തില്‍ പങ്കെടുക്കും.

Leave Comment