ഫാ.മാത്യു പുതുമന ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു

Spread the love

തൊടുപുഴ: സലേഷ്യന്‍ സന്ന്യാസ സമൂഹാംഗമായ ഫാ.മാത്യു പുതുമന എസ്ഡിബി (67) ടാന്‍സാനിയയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു.സംസ്‌കാരം നാളെ ഇന്ത്യന്‍ സമയം 12.30 ന് ടാന്‍സാനിയായില്‍ .വെള്ളിയാമറ്റം കൊട്ടുകാപ്പിള്ളി പുതുമന പരേതനായ ജോസഫിന്റെ മകനാണ്.

1983 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ.മാത്യു കെനിയായിലെ കോര്‍, ഓയ്സ്റ്റര്‍ ബേ ടെക്‌നിക്കല്‍ സ്‌കൂള്‍, അപ്പര്‍ഹില്‍ പാരിഷ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് സ്റ്റഡീസ് തങ്കാസ, കാത്തകാറ്റിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വക്കാലാല എന്നിവിടങ്ങളില്‍ കഴിഞ്ഞ 40 വര്‍ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

മാതാവ് ഏലിക്കുട്ടി കപ്പാട് ഞാവള്ളില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ലിസി മാത്യു വടക്കും പറന്പില്‍ വാഴക്കുളം, ജോസ് വെള്ളിയാമറ്റം, മേഴ്‌സി തോമസ് പൊന്നുംപുരയിടം കൊഴുവനാല്‍.

Author