ആദ്യ ഡിജിറ്റല്‍ രേഖകള്‍ സ്വന്തമാക്കി തങ്കമ്മയും ഷിബുവും

Spread the love

കല്‍പ്പറ്റയില്‍ നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിലൂടെ ആദ്യ ഡിജിറ്റല്‍ രേഖകള്‍ സ്വന്തമാക്കിയത് പനമരം മയിലാടി കോളനിയിലെ കെ. ഷിബുവും നെടുങ്കോട് കോളനിയിലെ എം. തങ്കമ്മയുമാണ്. ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്കിന്റെ ഡിജിറ്റല്‍ കാര്‍ഡാണ് ഷിബുവിന് ലഭിച്ചത്. തങ്കമ്മയ്ക്ക് സ്വന്തമായി റേഷന്‍ കാര്‍ഡും ലഭിച്ചു. തങ്കമ്മയും ഷിബുവും ജില്ലാ കളക്ടര്‍ എ. ഗീതയില്‍ നിന്നും ഡിജിറ്റല്‍ കാര്‍ഡ് ഏറ്റുവാങ്ങി. എസ്.ടി പ്രമോട്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും ക്യാമ്പിലെത്തിയത്.റേഷന്‍ കാര്‍ഡ് സ്വന്തമാക്കി പുഷ്പയും കുടുംബവും

കല്‍പ്പറ്റയില്‍ നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിലൂടെ റേഷന്‍ കാര്‍ഡ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പുഷ്പയും കുടുംബവും. പിണങ്ങോട് കോട്ടാഞ്ചിറ കോളനി സ്വദേശിനിയാണ് പുഷ്പ. സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ചേച്ചി സുനിതയുടെ റേഷന്‍ കാര്‍ഡിലാണ് ഉള്‍പ്പെട്ടിരുന്നത്. പുഷ്പയ്ക്ക് സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. എസ്.ടി പ്രൊമോട്ടറുടെ നിര്‍ദ്ദേശ പ്രകാരം ക്യാമ്പില്‍ എത്തുകയും പൊതു വിതരണ വകുപ്പിന്റെ കൗണ്ടറില്‍ നിന്ന് റേഷന്‍ കാര്‍ഡിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

Author