വ്യവസായ വായ്പ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി, എന്റെഗ്രാമം എന്നീ വ്യവസായ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.എം.ഇ.ജി.പി പദ്ധതിയില്‍ 1 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള എല്ലാതരം വ്യവസായങ്ങള്‍ക്കും വായ്പ നല്‍കും. ഉല്‍പ്പാദന മേഖലയില്‍ 50 ലക്ഷം രൂപയും, സര്‍വ്വീസ് മേഖലയില്‍ 20 ലക്ഷം രൂപയുടെയും അപേക്ഷകള്‍ നല്‍കാം. എന്റെഗ്രാമം പദ്ധതിയില്‍ 50,000 രൂപ മുതല്‍ 5 ലക്ഷം വരെയുള്ള വായപകളാണ് അനുവദിക്കുക. പി.എം.ഇ.ജി.പി പദ്ധതിയില്‍ 25 മുതല്‍ 35 ശതമാനം വരെ സബ്സിഡിയും, എന്റെ ഗ്രാമം പദ്ധതിയില്‍ 25 മുതല്‍ 3 0 ശതമാനം വരെയു സബ്സിഡി ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 40 ശതമാനം വരെ സബ്സിഡി ലഭ്യമാണ്. ഈ പദ്ധതികളെ പരിചയപ്പെടുത്തുന്നതിന് ഒക്ടോബര്‍ 31 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏകദിന സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും. ഫോണ്‍: 04936 202602.

Leave Comment