സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം

Spread the love

ഒക്ടോബർ 30 വരെ അപേക്ഷിക്കാം.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. തിയറ്റർ വിഭാഗത്തിൽ ഒരു ഒഴിവ് പുതിയതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ നടത്തുന്ന ഉര്‍ദു കോഴ്‌സ് ഒഴികെ മറ്റു കോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. www.ssus.ac.in, www.ssusonline.org എന്നീ വെബ്സൈറ്റുകളിലൂടെയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് കോപ്പി അതത് പഠന വകുപ്പ് മേധാവിക്ക് ലഭിക്കേണ്ട അവസാന തീയതി നവംബർ രണ്ട് . പ്രവേശന പരീക്ഷ നവംബർ 15 ന് അതത് പഠന വിഭാഗങ്ങളിൽ നടക്കും. ഹാൾടിക്കറ്റുകൾ നവംബർ ഏഴിന് സർവ്വകലാശാല വെബ്സൈറ്റുകളിൽ നിന്നും അപേക്ഷകർക്ക് ഡൗൺ ലോഡ് ചെയ്യാവുന്നതാണ് . പ്രവേശന പരീക്ഷയിൽ 50% മാർക്കോ അതിൽ കൂടുതലോ നേടിയവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. എസ്. സി./എസ് .ടി./ഒ. ബി. സി. /ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ടായിരിക്കും. പൊതുപ്രവേശന പരീക്ഷയിൽ വിജയിച്ചവർ, യു. ജി. സി., ജെ. ആർ. എഫ്. നേടിയവർ, നിർദ്ദിഷ്ട യോഗ്യത നേടിയ കോളേജ് /സർവ്വകലാശാല അധ്യാപകർ എന്നിവർ നവംബർ 24ന് മുമ്പായി റിസർച്ച് പ്രപ്പോസൽ അതത് വകുപ്പ് തലവന്മാർക്ക് സമർപ്പിക്കേണ്ടതാണ്. ഓരോ വിഷയത്തിലും തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in, www.ssusonlne.org സന്ദര്‍ശിക്കുക. ഡിസംബർ 15ന് ക്ലാസ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author