പോലീസ് സ്റ്റേഷനുകള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളായെന്ന് കെ.സുധാകരന്‍ എംപി

കണ്ണൂര്‍:പിണറായി ഭരണത്തില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ സെമി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് സമാനമായെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു.നിരപരാധികളെ തല്ലിച്ചതയ്ക്കുന്ന അക്രമി സംഘങ്ങളായി കേരളാ പോലീസ് മാറി.പരാതിപറയാന്‍ പോലീസ് സ്റ്റേഷനുകളില്‍ കയറാന്‍ പോലും സാധാരണ

ജനങ്ങള്‍ക്ക് ഭയമാണ്.ആരോപണവിധേയരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പോലീസുകാരെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും മടിക്കുന്നു. അത് കുറ്റവാസനയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നും ഇത് വളരെ അപകടരമാണെന്നും മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ പറഞ്ഞു.

Leave Comment