പുത്തൻകാവ് പാലം, ചെങ്ങന്നൂർ – അടൂർ – എം.സി റോഡ്, കല്ലിശ്ശേരി – അമ്പിരേത്ത്പടി – മിത്രമഠം – വനവാതുക്കര കുത്തിയതോട് റോഡ്, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം – ആറാട്ടുകടവ് റോഡ്, ആലിൻചുവട് – താഴംവാതുക്കൽ – സി.എസ്.ഐ റോഡ്, മുളക്കുഴ – പാങ്കാവ് പള്ളിമോടി – ഇല്ലത്തുമേപ്പുറം – പുലക്കടവ് റോഡ്, കോടുകുളഞ്ഞി – തയ്യിൽപടി – ആല അത്തലക്കടവ് റോഡ് എന്നിവയാണ് ഗതാഗതത്തിനായി തുരന്നു കൊടുത്തത്. പെണ്ണുക്കര കനാൽ റോഡിന് സമീപം നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്വ്വഹിച്ചു.മാവേലിക്കര – കോഴഞ്ചേരി റോഡിൽ പച്ചീത്തക്കണ്ടം തോടിന് കുറുകെ 3.3 കോടി രൂപ ചെലവിലാണ് പുത്തൻകാവ് പാലം പുനർനിർമ്മിച്ചത്. കെ.എസ്.ടി.പി. രണ്ടാം ഘട്ട പദ്ധതിയിൽ 2005 കോടി രൂപ ഭരണാനുമതി ലഭിച്ചതിലെ നീക്കിയിരിപ്പ് തുകയിൽ നിന്നും 96.1 കോടി രൂപ ചെലവഴിച്ചാണ് അടൂർ മുതൽ ചെങ്ങന്നൂർ വരെയുള്ള 23.8 കിലോമീറ്റർ എം.സി റോഡിന്റെ ഉപരിതല നവീകരണം റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്കിന്റെ ധനസഹായത്തോടെ ഇ.പി.സി. മാതൃകയിൽ നടപ്പിലാക്കിയിരിക്കുന്നത്. ചെങ്ങന്നൂർ, ആറന്മുള, അടൂർ മണ്ഡലങ്ങളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. കല്ലിശ്ശേരി – അമ്പിരേത്ത്പടി – മിത്രമഠം – വനവാതുക്കര കുത്തിയതോട് റോഡ് 10.3 കോടി രൂപ ചെലവിലും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം – ആറാട്ടുകടവ് റോഡ് 75 ലക്ഷം രൂപ ചെലവിലും ആലിൻചുവട് – താഴംവാതുക്കൽ – സി.എസ്.ഐ റോഡ് അഞ്ച് കോടി രൂപ ചെലവിലും മുളക്കുഴ – പാങ്കാവ് പള്ളിമോടി – ഇല്ലത്തുമേപ്പുറം – പുലക്കടവ് റോഡ് 12 കോടി രൂപ ചെലവിലും കോടുകുളഞ്ഞി – തയ്യിൽപടി – ആല അത്തലക്കടവ് റോഡ് 7.2 കോടി രൂപ ചെലവിലുമാണ് നിർമാണം പൂർത്തിയാക്കിയത്. ആകെ 132.79 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് മണ്ഡലത്തിലാകെ നടന്നത്.