പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി : സ്‌പോട്ട് രജിസ്‌ട്രേഷന്‍

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള കെ.എസ്.ഇ.ബിയുടെ പുരപ്പുറ സോളാര്‍ പദ്ധതിയുടെ ഭാഗമായി കലക്ടറേറ്റില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പയന്‍ നടത്തി. ഇ- കിരണ്‍ പോര്‍ട്ടല്‍ വഴി ഉപഭോക്താക്കള്‍ക്ക് സ്വയം രജിസ്‌ട്രേഷന്‍ നടത്തുന്നത് സംബന്ധിച്ച വിവരങ്ങളും വിശദീകരിച്ചു. സോളാര്‍ പ്ലാന്റുകളുടെ പാനല്‍, ഇന്‍വര്‍ട്ടര്‍, മറ്റ് സുരക്ഷ ഉപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു. ക്യാമ്പയിന്‍ ഒക്ടേബര്‍ 22 സമാപിക്കും. ഹുസൂര്‍ ശിരസ്തദാര്‍ ബി. പി അനിയുടെ അധ്യക്ഷനായി.
എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. ബൈജു, സൗര അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനോയ് ബേബി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Leave Comment