മാധ്യമങ്ങളെ വിലക്കുന്നത് ഗവര്‍ണര്‍ പദവിക്ക് ചേരാത്തത്

Spread the love

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (24/10/2022)

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് തെറ്റായ പ്രവണതയാണ്. പാര്‍ട്ടി

കേഡര്‍മാരായ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, കൈരളി എന്നീ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതി രാജ്ഭവന്‍ നിഷേധിച്ചത്. ഭരണഘടനാ പദത്തില്‍ ഇരിക്കുന്ന ഗവര്‍ണറില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയണിത്. ഗവര്‍ണര്‍ പദത്തില്‍ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നതും ശരിയല്ല.

മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ് . ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല എന്ന് മാത്രമല്ല മാധ്യമ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ്. തെറ്റായ സന്ദേശം നൽകുന്ന പ്രവർത്തനങ്ങൾ രാജ്ഭവനിൽ നിന്ന് ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല.

Author